തിരുവനന്തപുരം: ഉയർന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും അവകാശപ്പെടുന്ന കേരളത്തിൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ചുവരുന്നതായി കണക്കുകൾ. നിയമങ്ങൾ കൂടുതൽ കർശനമാക്കുമ്പോഴും സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ലെന്നാണ് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ വർഷം മേയ് മാസം വരെയുള്ള ചുരുങ്ങിയ കാലയളവിൽ മാത്രം സംസ്ഥാനത്ത് 6,736 സ്ത്രീകൾക്കെതിരെയുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ......
മലയാളിയുടെ ഊണുമേശയിൽ ഇന്നും സുപ്രധാനമായ വിഭവമാണ് സാമ്പാർ. എന്നാൽ രുചിക്കപ്പുറം ഈ ജനപ്രിയ വിഭവത്തിന് മാരകമായ കുടൽ ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ പലരും നെറ്റിചുളിച്ചേക്കാം. ......
ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിച്ചുകൊണ്ട് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനാണ് തെരഞ്ഞെടുപ്പ് വേളകളിൽ കോൺഗ്രസ്സ് വോട്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കേന്ദ്രഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് പന്ത്രണ്ട് വർഷം കടന്നുപോയതിന്റെ ക്ഷീണം കോൺഗ്രസിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ......
കേരളത്തിൽ പുതിയ മതേതര-ജനാധിപത്യ സർക്കാർ അധികാരമേറ്റു. മതേതരത്വം തുളുമ്പിത്തൂവിയ 100 ശതമാനവും മതേതര സർക്കാർ! തലപ്പത്ത് കറയറ്റ മതേതര മുഖ്യമന്ത്രി.......

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും കൈകാര്യം ചെയ്യുന്ന 'അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്' (AVPPL) കമ്പനിയുടെ 49 ശതമാനം ഓഹരികൾ ലോകത്തിലെ ഏറ്റവും വലിയ കപ്പൽച്ചാൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (MSC) അനുബന്ധ സ്ഥാപനമായ 'ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്' (TiL) വിൽക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച വാർത്ത കേരളത്തിൽ വലിയ രാഷ്ട്രീയ-ഭരണഘടനാ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഏകദേശം 13,220 കോടി രൂപയുടെ ($1.397 Billion) ഈ ഇടപാട്, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വിദേശ നിക്ഷേപമായാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ഈ വൻകിട ഇടപാട് പദ്ധതിയുടെ യഥാർത്ഥ ഉടമസ്ഥരായ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രഖ്യാപിക്കപ്പെട്ടത് നിയമപരവും ഭരണപരവുമായ ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നു.
ചരക്കുകപ്പലുകളുടെ പെരുമഴക്കാലം: എന്തുകൊണ്ട് അദാനി ഓഹരികൾ വിറ്റു?
ഒരു ആഗോള ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കേവലം ആധുനികമായ കപ്പൽച്ചാലുകൾ മാത്രം പോരാ, മറിച്ച് നിരന്തരമായി കപ്പലുകൾ എത്തിക്കാനുള്ള രാജ്യാന്തര വാണിജ്യ ബന്ധങ്ങളും (Cargo Volume) അത്യാവശ്യമാണ്. ......
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെയും ഭരണസിരകളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ഒരു ചർച്ചയ്ക്ക് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തോടെ വീണ്ടും തുടക്കമായിരിക്കുന്നു. മലപ്പുറം വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക, എറണാകുളത്തിന്റെ കിഴക്കൻ മേഖലകളെ കോർത്തിണക്കി മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമാക്കുക എന്നിവയാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. ......
വ്യക്തിയുടേതാണെങ്കിലും സ്ഥാപനത്തിന്റേതാണെങ്കിലും പ്രസ്ഥാനത്തിന്റേതാണെങ്കിലും നിലനിൽപ്പിനാധാരമായ ഏറ്റവും പ്രധാന ഘടകം വിശ്വാസ്യതയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും, മുന്നണി നേതൃത്വം നൽകുന്ന സി.പി.എംനും നയിച്ച പിണറായി വിജയനും ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാണ് ആ മുന്നണി 99 സീറ്റിൽ നിന്ന് 35 സീറ്റിലേക്ക് കൂപ്പുകുത്തിയത്.
ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്നതല്ലാതെ അതിന് വേറെ കുറുക്കുവഴികളില്ല. ......
രാജ്യത്തെ 12 സംസ്ഥാനങ്ങളിലും ചുവപ്പൻ ഇടനാഴി തീർത്ത നക്സലിസത്തെ അവസാനിപ്പിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നക്സലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കുള്ള മറുപടിക്കിടെയാണ് ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ......
കേരള ജനത ഒട്ടാകെയും, പശ്ചിമഘട്ട മലയോര നിവാസികൾ പ്രത്യേകിച്ചും നേരിടുന്ന വന്യജീവി ആക്രമണം, ഇന്ന് അതിരൂക്ഷമായ രീതിയിൽ കേരളമൊട്ടാകെ വ്യാപിക്കുമ്പോൾ, വിവിധ കേന്ദ്രങ്ങളിൽ നിന്നും വരുന്ന വ്യത്യസ്തമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, ഇന്ന് കേരള സമൂഹവും ഭരണാധികാരികളും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വലിയ ഒരു പാരിസ്ഥിതിക സാമൂഹ്യ വിഷയം തന്നെയാണ്. ഈ സംഘർഷം എങ്ങനെ പരിഹരിക്കാം എന്ന ചോദ്യം ജനങ്ങളെയും സർക്കാരിനെയും ഒരേപോലെ കുഴയ്ക്കുന്നു. ......
'ഞങ്ങളുടെ കുഞ്ഞുങ്ങളെ തൊട്ടാൽ കൈയുംകെട്ടി നോക്കിയിരിക്കില്ല.'
കേരളമുഖ്യമന്ത്രി വി.ഡി. സതീശന്റെ അതി വൈകാരികതയോടെയുള്ള ഈ പ്രഖ്യാപനം കേട്ടപ്പോൾ എന്തൊക്കെയോ വലിയ സംഭവങ്ങൾ നടക്കാൻ പോകുന്നു എന്നൊരു ധാരണ പരന്നിരുന്നു. ......